Santhakumari malayalam biography of william shakespeare

ഷേക്സ്പിയർ മലയാളം പറയുമ്പോൾ..

അനാദിയായ, അനന്തമായ കാലത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്നു എഴുത്തുകാരന്റെ വാക്കുകൾ. കാലപ്രവാഹത്തിൽ പ്രത്യക്ഷമായതെല്ലാം ലയിച്ചുചേരുമ്പോഴും വാക്കുകൾ കാലത്തെ അതിജീവിക്കുന്നു. ചില എഴുത്തുകാരുടെ വാക്കുകൾ പ്രത്യേകിച്ചൊരു കാലത്തിന്റേതല്ലാതെ, എല്ലാക്കാലത്തിന്റെയും എല്ലാ ദേശത്തിന്റെയും സ്വന്തമായി, അമരത്വം നേടുന്നു. പലരും കാലത്തിനപ്പുറത്തേക്കു നീളാതെ വാടിവീഴുമ്പോൾ തലമുറകളെയും നൂറ്റാണ്ടുകളെയും അതിലംഘിച്ചു പ്രിയം നേടുന്നവർ അത്ഭുതലോകത്തിന് അവകാശികളാകുന്നു. അപൂർവങ്ങളിൽ അപൂർവമായ ചരിത്രവും സത്യവുമാകുന്നു. സൃഷ്ടികളിലൂടെ തനതായ ഒരു കാലത്തെതന്നെ നിർമിച്ച്, എണ്ണമറ്റ മനുഷ്യരെ സൃഷ്ടിച്ച്, ഭാഷയും ശബ്ദവും സൃഷ്ടിച്ച് മരണത്തെ മറികടന്ന മഹാമാനുഷർ. അവരുടെ നിരയിലെ ആദ്യത്തെ പേരായിരിക്കും വില്യം ഷേക്സ്പിയർ. ജനനത്തിന് അഞ്ഞൂറുവർഷമാകുമ്പോഴും കാലത്തിന്റെ കൂരമ്പേൽക്കാതെ ലോകസാഹിത്യചരിത്രത്തെ തന്റെ അക്ഷരലോകത്തിന്റെ ആധിപത്യത്തിൽ കൊണ്ടുനടക്കുന്ന വിശ്വമഹാകവി. 

അദ്ദേഹത്തിന്റെ വദനം ഗഗനം പോലെയായിരുന്നു. അതിൽ ഒരു സൂര്യനും ചന്ദ്രനും പറ്റിനിന്നു; അവ അവയുടെ പന്ഥാവിൽക്കൂടി ചരിച്ച് ഭൂമി എന്ന കൊച്ചുഗോളത്തെ പ്രകാശിപ്പിച്ചു. അദ്ദേഹത്തിന്റെ പാദങ്ങൾ സമുദ്രത്തിന്റെ ഇരുകരകളിൽ ഊന്നിയിരുന്നു. അദ്ദേഹത്തിന്റെ ഉയർത്തപ്പെട്ട കരം ലോകത്തിന്റെ മൂർദ്ധാവിൽ മകുടം ചാർത്തി. ദിവ്യസംഗീതസ്യന്ദികളായ സകലനഭഛരങ്ങളുടെയും സങ്കലിതസ്വരമാധുര്യമായിരുന്നു ശബ്ദത്തിന്; അദ്ദേഹത്തിന്റെ സ്നേഹിതരോടു സംസാരിക്കുമ്പോൾ. ഈ ഭൂമണ്ഡലത്തെ ഭയചകിതമാക്കാനും വിറപ്പിക്കാനും അദ്ദേഹം ഉദ്ദേശിച്ചപ്പോൾ കർണ്ണകഠോരമായ മേഘനർഘോഷം പോലെയായിരുന്നു.  അദ്ദേഹത്തിന്റെ ഔദാര്യത്തിനു ഹേമന്തമില്ലായിരുന്നു. കൊയ്തെടുക്കുന്തോറും കൂടുതൽ കൂടുതൽ വിളയുന്ന ശരത്തായിരുന്നു അത്. ആന്റണിയും ക്ളിയോപാട്രയും എന്ന നാടകത്തിൽ ആന്റണി ആത്മഹത്യ ചെയ്തു എന്ന വാർത്ത കേട്ട് ഹൃദയം തകർന്ന ക്ളിയോപാട്ര തന്റെ പ്രിയതമനെ ഓർമിച്ചു വിലപിക്കുന്ന വാക്കുകൾ.

ഒരു സ്ത്രീയുടെ സൗന്ദര്യത്തിൽ ജീവിതവും സാമ്രാജ്യങ്ങൾ പോലും അടിയറവച്ച കാമചാപല്യത്തിനുടമ എന്ന ആക്ഷേപിക്കപ്പെട്ട ആന്റണിയുടെ മഹത്തായ വ്യക്തിത്വം വെളിവാക്കുന്ന വാക്കുകൾ. ആന്റ്ണിക്കുവേണ്ടി ഷേക്സ്പിയർ എഴുതിയ ഈ വാക്കുകൾ ഏതെങ്കിലും എഴുത്തുകാരനു ചേരുമെങ്കിൽ അത് അദ്ദേഹത്തിനു മാത്രം സ്വന്തം. 

മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർക്കേസ് എന്ന് എൻ.എസ്.മാധവൻ കുറേ നാൾ മുമ്പു കണ്ടെത്തിയിരുന്നു. ഏകാന്തതയുടെ നൂറുവർഷങ്ങളും കോളറക്കാലത്തെ പ്രണയവും ഉയർത്തിവിട്ട തരംഗം അത്രയ്ക്കായിരുന്നു കൊച്ചുകേരളത്തിൽപ്പോലും. നരീക്ഷണത്തിലെ അതിശയോക്തി മാറ്റിനിർത്തി മറ്റു ഭാഷകൾക്കൊപ്പം മലയാളത്തിലും എന്നും എപ്പോഴും ഏറ്റവും പ്രശസ്തനായ എഴുത്തുകാരനെ തേടിയാൽ ചെന്നെത്തുന്നതു ഷേക്സ്പിയറിലായിരിക്കും. അദ്ദേഹത്തിന്റെ മരണത്തിന്റെ നാനൂറാം വർഷം ലോകമാകെ ആചരിക്കുന്നു; ഒപ്പം മലയാളവും.

ഷേക്സ്പിയറുടെ ഒഥല്ലോ നാടകമാണ് കൈനിക്കര ആദ്യം മലയാളത്തിലേക്കു മൊഴിമാറ്റിയത്. ഭാഗികമായ വിവർത്തനവും വ്യാഖാനവും. ഷേക്സ്പിയർ കൃതികൾക്കു മലയാളത്തിൽ ഉണ്ടായതിൽ ഏറ്റവും മികച്ച പരിഭാഷ. തുടക്കത്തിൽ സ്വർണത്തിനു സുഗന്ധം പോലെ പ്രൗഢമായ ഒരു അവതാരികയും. എഴുതിയത് അയ്യപ്പപ്പണിക്കർ.

അടുത്തിടെ നടന്ന ഒരു പഠനത്തിൽ വിദേശരാജ്യങ്ങളേക്കാളും മാതൃരാജ്യമായ ഇംഗ്ളണ്ടിനേക്കാളും ഷേക്സ്പിയറിനെ ഉൾക്കൊണ്ടത് ഇന്ത്യാക്കാരാണ് എന്നു കണ്ടെത്തി. ഇന്ത്യക്കാരിൽത്തന്നെ വിശ്വമഹാകവിയെ ഏറ്റവും നന്നായി വായിച്ചതും ആസ്വദിച്ചതും ഉൾക്കൊണ്ടതും മലയാളികൾ. തെളിവ് അദ്ദേഹത്തിന്റെ കൃതികൾക്കു പലകാലങ്ങളിൽ ഉണ്ടായ വിവർത്തനങ്ങളും എണ്ണമറ്റ പഠനങ്ങളും തന്നെ. കേരളത്തിൽ ഷേക്സ്പിയറിനെ പ്രശ്സ്തനാക്കിയ അധ്യാപകരുടെ മുൻനിരയിൽ നിൽക്കുന്ന രണ്ടുപേരുണ്ട്. നാടകകൃത്തും നിരൂപകനുമായ കൈനിക്കര കുമാരപിള്ളയും കവി കെ. അയ്യപ്പപ്പണിക്കരും. 

ഷേക്സ്പിയറുടെ ഒഥല്ലോ നാടകമാണ് കൈനിക്കര ആദ്യം മലയാളത്തിലേക്കു മൊഴിമാറ്റിയത്. ഭാഗികമായ വിവർത്തനവും വ്യാഖാനവും. അന്നേ ഒരു ഷേക്സ്പിയർ നാടകം പൂർണമായി മലയാളത്തിലാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കവിയുടെ നാനൂറാം ജൻമവാർഷികം ആഘോഷിച്ച –ൽ ആന്റ്ണിയും ക്ളിയോപാട്രയും പൂർണമായി മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ അദ്ദേഹം ശ്രമം തുടങ്ങിയെങ്കിലും തൊട്ടടുത്ത വർഷമേ പൂർത്തിയാക്കാനായുള്ളൂ. ഷേക്സ്പിയർ കൃതികൾക്കു മലയാളത്തിൽ ഉണ്ടായതിൽ ഏറ്റവും മികച്ച പരിഭാഷ. തുടക്കത്തിൽ സ്വർണത്തിനു സുഗന്ധം പോലെ പ്രൗഢമായ ഒരു അവതാരികയും. എഴുതിയത് അയ്യപ്പപ്പണിക്കർ. എ.സി. ബ്രാഡ്‌ലി, വില്യം ഹാസ്‌ലിറ്റ് എന്നീ പ്രശസ്ത നിരൂപകരെ അതിശയിക്കുന്ന മൗലികനിരീക്ഷണങ്ങളാലും വിശദമായ പഠനത്താലും ശ്രദ്ധേയമായ അവതാരിക. ആന്റ്ണിയും ക്ളിയോപാട്രയും എന്ന നാടകത്തെക്കുറിച്ചു മാത്രമല്ല പഠനത്തിൽ അയ്യപ്പപ്പണിക്കർ പറയുന്നത്. ഷേക്സ്പിയറുടെ എല്ലാ നടകങ്ങളെയും അദ്ദേഹം വിലയിരുത്തി, വാക്കുകളാൽ കവിക്കു നമോവാകമേകി. 

മാക്‌ബത്തിനെക്കുറിച്ച് ഒറ്റ വാചകത്തിൽ അയ്യപ്പപ്പണിക്കരുടെ നിരീക്ഷണം: അദമ്യമായ ദുരാഗ്രഹത്താൽ പ്രേരിതനായി അഭിലാഷ സാക്ഷാത്കാരത്തിനുവേണ്ടി അധർമത്തിൽനിന്ന് അധർമ്മത്തിലേക്കു കാൽവഴുതിവീണുപോകുകയും ആ ഗർത്തത്തിൽക്കിടന്ന് ‘ഒരു വിഡ്ഢി പുലമ്പുന്ന നിരർത്ഥകകഥയാണീ ജീവിതമെന്നു’ സമാധാനിക്കുകയും ചെയ്യുന്ന മോഹാന്ധനായ നായകനെ അവതരിപ്പിക്കുന്ന നാടകം.

കിങ് ലിയർ: സ്വന്തം മക്കളുടെ സ്നേഹവായ്പ് അളന്നുതിട്ടപ്പെടുത്താൻ ശ്രമിച്ച വൃദ്ധനായ ഒരു പിതാവ് രണ്ടു മക്കളിൽനിന്ന് ഏറ്റവും ക്രൂരമായ ദണ്ഡനങ്ങൾ സഹിച്ച്, താൻതന്നെ ഉപേക്ഷിച്ച മൂന്നാമത്തെ മകളുടെ യഥാർഥ മഹത്വം കണ്ടറിയുകയും ‘കുട്ടികൾക്കു ശലഭങ്ങൾ എങ്ങനെയോ അങ്ങനെയാണു ദേവൻമാർക്കു മനുഷ്യർ’ എന്നു വിലപിക്കുകയും ചെയ്യുന്ന ലിയർ രാജാവ്.

നാടകത്തിന്റെ തുടക്കത്തിൽത്തന്നെ കൈനിക്കര ഒരു കാര്യം പ്രത്യേകം പറയുന്നുണ്ട്. മഹാപണ്ഡിതനായ മിൽട്ടൺ അദ്ദേഹത്തിന്റെ കൃതികളിൽ ആകെക്കൂടി 7, വാക്കുകൾ ഉപയോഗിച്ചപ്പോൾ അൽപശിക്ഷിതനായ, പാണ്ഡിത്യമില്ലാത്ത ഷേക്സ്പിയർ 21, വാക്കുകൾ ഗീതകങ്ങളിലും നാടകങ്ങളിലുമായി ഉപയോഗിച്ചു. അതിൽ ഒരു നല്ലഭാഗം ആവശ്യാനുസരണം സ്വയം സൃഷ്ടിച്ചവയും. ദൈവം അനുഗ്രഹിച്ചുവിട്ട ആ മഹാകവിയെ മനസ്സിലാക്കാൻ പ്രത്യേക വ്യാകരണപുസ്തകങ്ങൾ. നിഘണ്ടുക്കൾ. 

ഇംഗ്ളീഷ് ഭാഷ അറിവില്ലാത്ത മലയാളികൾക്കും പൂർണമായും ഷേക്സ്പിയറിനെ മനസ്സിലാക്കാനാകുന്ന രീതിയിലായിരുന്നു കൈനിക്കരയുടെ വിവർത്തനം. ഒരോ വാക്കിലും വരിയിലും ബിംബങ്ങളിലും അതു പ്രകടം. നാലു നൂറ്റാണ്ടുകൾക്കുശേഷവും ഷേക്സ്പിയർ മലയാളികൾക്ക് സ്വന്തം എഴുത്തുകാരനാണ്; ആദരവിന്റെ പൂക്കൾ അദ്ദേഹത്തെ മലയാളത്തിലേക്ക് ആനയിച്ച് കൈരളിയുടെ സ്വന്തമാക്കിയ മഹാരഥൻമാർക്കു കൂടി നൽകുക.